കഴിഞ്ഞ ഒൻപത് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്ന അരുൺ ഒരു ഡ്രോയിൽ പോലും ഇതുവരെ പങ്കെടുക്കാതിരുന്നിട്ടില്ല. 

മാർച്ച് മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ വിജയിയായ ബംഗ്ലാദേശി സ്വദേശി അരുൺ കുമാർ ആണ് ഒരു കോടിയിലേറെ വിലയുള്ള മസരാറ്റി ഗിബിലി സ്വന്തമാക്കിയത്. അബുദാബിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ടെക്‌നീഷ്യനാണ് അരുൺ. 

ഒൻപത് വർഷമായി യുഎഇയിൽ താമസിക്കുന്ന അരുൺ സോഷ്യൽ മീഡിയയിൽ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ കഴിഞ്ഞ ഒൻപത് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്ന ഇദ്ദേഹം ഒരു ഡ്രോയിൽ പോലും ഇതുവരെ പങ്കെടുക്കാതിരുന്നിട്ടില്ല. അതിനാൽ തന്നെ വിജയി ആയ വിവരം ഇത്തവണത്തെ ഡ്രോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അറിഞ്ഞതും. 

എന്നാൽ സമ്മാനമായി ലഭിച്ച ആഡംബര കാർ വിറ്റ് കടങ്ങൾ വീട്ടാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അരുൺ പറയുന്നു. കൂടാതെ തന്റെ ഒപ്പം ഡ്രോയിൽ പങ്കെടുത്തുകൊണ്ടിരുന്ന സുഹൃത്തുക്കൾക്കും കാർ വിറ്റു കിട്ടുന്ന തുകയുടെ ഒരു പങ്ക് നൽകും. ഇത് കഴിഞ്ഞു ബാക്കി തുക വീട്ടിലേക്ക് കൊടുക്കുകയും വേണം. സമ്മാനം ലഭിച്ചെങ്കിലും ബിഗ് ടിക്കറ്റ് ഡ്രോയിൽ പങ്കെടുക്കുന്നത് തുടരുവാനും ഒരു നാൾ ഗ്രാൻറ് പ്രൈസ് നേടാനുമാണ് അരുൺ ലക്ഷ്യമിടുന്നത്. 

ഈ മാർച്ച് മാസം ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിലൂടെ റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനാണ് ബിഗ് ടിക്കറ്റ് അവസരം ഒരുക്കുന്നത്. മെയ് മാസം വിജയികൾ ആവുന്നവർക്ക് മസരാറ്റി ഗിബിലി ആണ് സമ്മാനമായി ലഭിക്കുക. 150 ദിർഹം ആണ് ടിക്കറ്റ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. 

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ റാഫിൾ ടിക്കറ്റ് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയും അബുദാബി ഇൻറ്റർ നാഷണൽ എയർപോർട്ടിൽ നിന്നും അൽ ഐൻ എയർ പോർട്ടിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജ് സന്ദർശിക്കുക.