ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിലൂടെ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പ്രവാസികൾ 560,000 ദിർഹം പാരിതോഷികമായി നേടി. സീരീസ് 286 ലൈവ് ഇ-ഡ്രോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജയികളായി. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിലൂടെ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പ്രവാസികൾ 560,000 ദിർഹം പാരിതോഷികമായി നേടി. സീരീസ് 286 ലൈവ് ഇ-ഡ്രോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജയികളായി. സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

Add Asianetnews as a Preferred SourcegooglePreferred

അബ്ദൽ റഹ്മാൻ അലി അഹമ്മദ് മുഹമ്മദ് – AED 150,000

49 വയസ്സുള്ള അബ്ദൽ റഹ്മാൻ അലി അഹമ്മദ് മുഹമ്മദ് സുഡാനിൽ നിന്നുള്ള ബിസിനസ് മാനേജരാണ്. രണ്ട് മാസം മുമ്പാണ് അബ്ദൽ റഹ്മാൻ കുടുംബസമേതം അബുദാബിയിലേക്ക് താമസം മാറിയത്. ഇത് രണ്ടാം തവണയാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. നാല് സുഹൃത്തുക്കൾക്കൊപ്പം യാദൃശ്ചികമായി തെരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം.

പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നതിനാൽ ഈ തുക മക്കളുടെ സ്കൂൾ ഫീസിനായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഭാഗ്യം പരീക്ഷിക്കൂ. ആരും വിജയിക്കാം - അബ്ദൽ റഹ്മാൻ പറയുന്നു. ഇതിനകം തന്നെ അടുത്ത ഡ്രോയ്ക്കായി അദ്ദേഹം മറ്റൊരു ടിക്കറ്റും വാങ്ങിയിട്ടുണ്ട്.

തിരുകോട്ടല ദിവ അനുരാധ – AED 120,000

ഇന്ത്യക്കാരനായ തിരുകോട്ടല ദിവ അനുരാധ ഇപ്പോൾ ബോട്സ്വാനയിൽ താമസിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് അബുദാബിയിൽ വന്നാണ് ദിവ ലൈവ് ഗെയിമിൽ പങ്കെടുത്തത്. ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് വിജയം സമ്മാനിച്ചത്.

ഡൗൺ സിൻഡ്രോം ബാധിച്ച മകനെ സഹായിക്കാനും ഭാവിയിൽ പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായി ഒരു ഫൗണ്ടേഷൻ ആരംഭിക്കാനുമാണ് അവർ സമ്മാനത്തുക ഉപയോഗിക്കാൻ ആഗ്രഹിക്കുന്നത്.

ജോബൻ അക്ക്വിനോ – AED 150,000

43 വയസ്സുള്ള ജോബൻ അക്ക്വിനോ ഫിലിപ്പീൻസിൽ നിന്നുള്ള ഒരു കസ്റ്റമർ സർവീസ് പ്രതിനിധിയാണ്. 2013 മുതൽ കുടുംബസമേതം അബുദാബിയിൽ താമസിക്കുന്നു. 2019 മുതൽ ബിഗ് ടിക്കറ്റിൽ സ്ഥിരമായി പങ്കെടുക്കുന്ന അദ്ദേഹം ഇത്തവണ 21 പേർക്കൊപ്പമാണ് ടിക്കറ്റു വാങ്ങിയത്.

വിജയവാർത്ത അറിയിച്ച ഫോൺ കോൾ ആദ്യം അദ്ദേഹം പരിചയമില്ലാത്ത നമ്പറാണെന്ന് കരുതി അവഗണിച്ചു. അടുത്ത ദിവസം ഒരു ഡെലിവറി കോളാണെന്ന് കരുതി ഫോൺ എടുത്തപ്പോഴാണ് വിജയവാർത്ത അറിയുന്നത്.

സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കിടും. തന്റെ വിഹിതം മക്കളുടെ പഠനച്ചെലവുകൾക്കായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത 20 മില്യൺ ദിർഹം ജാക്ക്പോട്ടിനായി ഇവർ ഇതിനകം തന്നെ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്.

രതീഷ് ജയചന്ദ്രൻ നായർ വസന്ത – AED 140,000

ഇന്ത്യയിൽ നിന്നുള്ള രതീഷ് ജയചന്ദ്രൻ നായർ വസന്ത ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു. ഓൺലൈനായി വാങ്ങിയ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്.

ലൈവ് ഗെയിമിൽ പങ്കെടുക്കാൻ ബിഗ് ടിക്കറ്റ് അബുദാബിയിലേക്ക് യാത്ര ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി 10 സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്.

സമ്മാനത്തുകയുടെ വിഹിതം കടങ്ങൾ തീർക്കാനായി ഉപയോഗിക്കാനാണ് രതീഷിന്റെ തീരുമാനം.

ഈ മാസം ഇനിയും സമ്മാനങ്ങളുണ്ട്. പ്രധാന ആകർഷണം 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ്. ജൂൺ 3നാണ് ലൈവ് ഡ്രോ.

കൂടാതെ 600,000 ദിർഹം വരെ സമ്മാനമുള്ള ദി ബിഗ് വിൻ, ആഴ്ചതോറും 400,000 ദിർഹം വരെ സമ്മാനത്തുകയുള്ള ഈ-ഡ്രോകൾ, ആഡംബര കാറുകളായ റേഞ്ച് റോവർ വെലാർ, ബിഎംഡബ്ള്യു എക്സ് 6 എന്നിവ നേടാനുള്ള അവസരം ഒരുക്കുന്ന ഡ്രീം കാർ സീരീസ് എന്നിവയുമുണ്ട്.