Asianet News MalayalamAsianet News Malayalam

സന്തോഷം പങ്കുവച്ച് ബിഗ് ടിക്കറ്റ് വിജയികള്‍; ഈ വര്‍ഷം ഇതുവരെ 180 മില്യൺ ദിര്‍ഹം സമ്മാനം

കഴിഞ്ഞ 31 വര്‍ഷമായി നിരവധി ജീവിതങ്ങള്‍ക്ക് സൗഭാഗ്യം നൽകിയ ബിഗ് ടിക്കറ്റ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗ്യാരണ്ടീഡ് ക്യാഷ്, കാര്‍, സ്വര്‍ണ്ണ സമ്മാനങ്ങളാണ് നൽകുന്നത്.

big ticket winners panel discussion October 2023
Author
First Published Oct 20, 2023, 1:41 PM IST

ബിഗ് ടിക്കറ്റിലൂടെ ഗ്രാൻഡ് പ്രൈസും വീക്കിലി പ്രൈസും നേടിയ മൂന്നു വിജയികളെ ഒരു വേദിയിലെത്തിച്ച് ബിഗ് ടിക്കറ്റ് അബുദാബി. ജുമൈറയിലെ യവ റെസ്റ്റോറന്‍റിൽ വച്ചായിരുന്നു ഒത്തുചേരൽ.

കഴിഞ്ഞ 31 വര്‍ഷമായി നിരവധി ജീവിതങ്ങള്‍ക്ക് സൗഭാഗ്യം നൽകിയ ബിഗ് ടിക്കറ്റ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗ്യാരണ്ടീഡ് ക്യാഷ്, കാര്‍, സ്വര്‍ണ്ണ സമ്മാനങ്ങളാണ് നൽകുന്നത്. എല്ലാവര്‍ക്കും വിജയിക്കാന്‍ തുല്യമായ അവസരവും ഉറപ്പാക്കുന്നു. ഈ വര്‍ഷവും ഇതുവരെ 300 പേര്‍ക്ക് 180 മില്യൺ ദിര്‍ഹം സമ്മാനമായി നൽകിയിട്ടുണ്ട്.

"പത്ത് വര്‍ഷത്തിനിടുത്തായി ഞാന്‍ ബിഗ് ടിക്കറ്റ് കുടുംബാംഗമാണ്. ആയിരക്കണക്കിന് പേരുടെ ജീവിതം മാറിമറിയുന്നത് അടുത്തറിയാന്‍ എനിക്കായിട്ടുണ്ട്." ബിഗ് ടിക്കറ്റ് അബുദാബി കോ-ഹോസ്റ്റ് റിച്ചാര്‍ പറയുന്നു.

"പല ഭാഗ്യശാലികള്‍ക്കും ബിഗ് ടിക്കറ്റിലൂടെ പുതിയൊരു ജീവിതമാണ് ലഭിക്കുന്നത്. ഇത് ഓരോ വര്‍ഷവും വലിയ സമ്മാനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്." കോ-ഹോസ്റ്റ് ബൗച്റ യമനി പറയുന്നു.

"ഓരോ വിജയിയെയും വിളിച്ച് അവരാണ് സമ്മാനം നേടിയത് എന്ന വാര്‍ത്ത അറിയിക്കുന്നത് തന്നെ വലിയൊരു അനുഭവമാണ്." ബിഗ് ടിക്കറ്റ് അബുദാബി ക്രൗഡ് എം.സി ജോ മോഹൻ കൂട്ടിച്ചേര്‍ക്കുന്നു.

പ്രദീപ് കുമാര്‍, രശ്‍മി അഹൂജ, വിശാൽ ആര്‍ പ്രദീപ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്ത ബിഗ് ടിക്കറ്റ് വിജയികള്‍. മെയ് മാസം 15 മില്യൺ ദിര്‍ഹമാണ് പ്രദീപ് നേടിയത്. മലയാളിയായ പ്രദീപ് തനിക്ക് ലഭിച്ച പണത്തിൽ നിന്ന് ഒരു ശതമാനം നിക്ഷേപിച്ചു. ബാക്കി പണംകൊണ്ട് തിരുവനന്തപുരത്ത് സ്വന്തമായി കൃഷി ചെയ്യാനുള്ള പദ്ധതിയിലാണ്. 1996-ൽ ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹം പ്രദീപിന് ലഭിച്ചിരുന്നു.

ന്യൂസിലാൻഡിൽ നിന്നുള്ള പ്രവാസിയാണ് രശ്‍മി അഹൂജ. മാര്‍ച്ചിൽ ഒരു ലക്ഷം ദിര്‍ഹം അവര്‍ നേടി. നിലവിൽ മെൽബണിലാണ് താമസം. ഭര്‍ത്താവിനും മകള്‍ക്കുമായി സമ്മാനം കിട്ടിയ തുക അവര്‍ പകുത്തുനൽകി. ഇപ്പോഴും രശ്‍മി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.

ദുബായിൽ താമസിക്കുന്ന വിശാൽ മാര്‍ച്ചിലെ ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിര്‍ഹം നേടി. ഭാവി നിക്ഷേപത്തിനായും കുടുംബത്തിന്‍റെയും കൂട്ടുകാരുടെയും ആവശ്യങ്ങള്‍ക്കായും പണം ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ചരിത്രത്തിലാദ്യമായി ബിഗ് ടിക്കറ്റ് ഇപ്പോള്‍ ദിവസേനയുള്ള നറുക്കെടുപ്പുകളും സ്വര്‍ണ്ണ സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ ദിവസേനെയുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തൊട്ടടുത്ത ദിവസം 24-കാരറ്റ് സ്വര്‍ണ്ണ സമ്മാനങ്ങള്‍ക്ക് അര്‍ഹരാകും. മാത്രമല്ല നവംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിര്‍ഹവും നേടാം. അല്ലെങ്കിൽ 24 കാരറ്റ് സ്വര്‍ണ്ണ സമ്മാനം നേടുന്ന പത്ത് പേരിൽ ഒരാളുമാകാം.

Follow Us:
Download App:
  • android
  • ios