ഒമാനിലേക്ക് നുഴഞ്ഞുകയറിയ 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഇവരെ കസ്റ്റഡിയിലെടുത്തത്.
മസ്കറ്റ്: ഒമാനിൽ അനധികൃതമായി പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. നോർത്ത് ശർഖിയ ഗവർണറേറ്റിലെ ബിദിയ വില്ലായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച 32 ആഫ്രിക്കൻ പൗരന്മാരെയാണ് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ഇവരെ കസ്റ്റഡിയിലെടുത്തത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിയമവിരുദ്ധ കുടിയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


