2024-ൽ ഓരോ മാസവും പുതിയ ഭാ​ഗ്യശാലികളെ ബി​ഗ് ടിക്കറ്റ് സൃഷ്ടിച്ചു.

ബി​ഗ് ടിക്കറ്റ് 2024 വർഷം സമ്മാനമായി നൽകിയത് AED 175,143,502.45. റെക്കോ‍ർഡുകൾ ഭേദിച്ച ഈ സമ്മാനത്തുക തന്നെയാണ് മേഖലയിലെ ഏറ്റവും മികച്ച നറുക്കെടുപ്പായി ബി​ഗ് ടിക്കറ്റിനെ മാറ്റുന്നത്.

2024-ൽ ഓരോ മാസവും പുതിയ ഭാ​ഗ്യശാലികളെ ബി​ഗ് ടിക്കറ്റ് സൃഷ്ടിച്ചു. ക്യാഷ് പ്രൈസായി നൽകിയത് AED 167,120,497.45. ലക്ഷ്വറി കാറുകളായി നൽകിയത് AED 3,060,505. കൂടാതെ സ്വർണ്ണക്കട്ടികളായി നൽകിയത് AED 4,962,500. 

വലിയ സമ്മാനങ്ങളോടൊപ്പം വലിയ പ്രതീക്ഷകളും ജീവിതം തന്നെ മാറ്റിമറിച്ച അനുഭവങ്ങളും ഉണ്ടായി.

നൂർ മിയ ഷംസു മിയ - Series 266 Grand Prize AED15 Million

ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ, 13 വർഷമായി അൽ എയ്നിലാണ് താമസം. പെയിന്റിങ്, ഡെക്കറേറ്റിങ് ജോലി ചെയ്യുന്ന അദ്ദേഹം 36 പേർക്കൊപ്പം പങ്കിട്ട ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. രണ്ട് സ്വപ്നങ്ങൾ ഇതിലൂടെ നൂർ സാധ്യമാക്കി. ഒരു ലാൻഡ് ക്രൂയിസർ കാറും ബം​ഗ്ലാദേശിൽ സ്ഥലവും വാങ്ങി. ഇനിയും ​ഗെയിം കളിക്കാനാണ് നൂർ ആ​ഗ്രഹിക്കുന്നത്. ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങാൻ കഴിയാത്തവർ സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കാനാണ് നൂർ ആവശ്യപ്പെടുന്നത്. ഭാ​ഗ്യം നിങ്ങളുടേതാകാം - അദ്ദേഹം പറയുന്നു.

റൈസൂർ റഹ്മാൻ അനിസുർ റഹ്മാൻ - Series 264 Grand Prize AED10 Million

ഇന്ത്യയിൽ നിന്നുള്ള 59 വയസ്സുകാരനായ സി.ഇ.ഒ ആണ് റൈസുർ. 19 വർഷമായി യു.എ.ഇയിൽ താമസിക്കുന്നു. 2024 ഓ​ഗസ്റ്റിലാണ് അദ്ദേഹം ബി​ഗ് ടിക്കറ്റ് നേടിയത്. തനിക്ക് ലഭിച്ച വലിയ സമ്മാനം സമൂഹത്തിനായി ചെലവാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറയുന്നു. ബാക്കി പണം കൊണ്ട് കുടുംബത്തിന്റെ ഭാവി ഭദ്രമാക്കി. കൂടുതൽ ടിക്കറ്റുകൾ ഇനിയും വാങ്ങും. ലഭിക്കുന്ന പണം ജീവകാരുണ്യത്തിന് ചെലവാക്കും.

രാജീവ് അരിക്കാട്ട് - Series 260 Grand Prize AED15 Million

കേരളത്തിൽ നിന്നുള്ള ആർക്കിടെക്റ്റ് ആണ് രാജീവ്. 15 വർഷമായി അൽ എയ്നിലാണ് താമസം. 20 പേർക്കൊപ്പം പങ്കിട്ട ടിക്കറ്റിലൂടെയാണ് അദ്ദേഹം ഭാ​ഗ്യം നേടിയത്. പണം സേവ് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ഭാവിയിലെ ആവശ്യത്തിനായി ശ്രദ്ധാപൂർവ്വം പണം ഉപയോ​ഗിക്കുമെന്നും അദ്ദേഹം പറയുന്നു.

2025-ൽ കൂടുതൽ സമ്മാനങ്ങളുമായാണ് ബി​ഗ് ടിക്കറ്റ് എത്തുന്നത്. കൂടുതൽ ആവേശനിമിഷങ്ങൾക്കായി കാത്തിരിക്കൂ. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.