റിയാദ്​​: സൗദി വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിൽ അന്താരാഷ്​ട്ര പക്ഷിമേള ഈ മാസം 31ന്​ ആരംഭിക്കും. ഏഴ്​ ദിവസം നീളുന്ന മേളയിൽ യൂറോപ്പ്​, ആഫ്രിക്ക, ഏഷ്യ എന്നീ വൻകരകളിലെ 12ഓളം രാജ്യങ്ങൾ പ​െങ്കടുക്കും.

പക്ഷിമേള സാമ്പത്തിക വളർച്ചക്ക്​ ആക്കംകൂട്ടുമെന്നും മേഖലയിലേക്ക്​ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നും മേളയുടെ സി.ഇ.ഒ സൈൻ ശറാരി പറഞ്ഞു. ​വിവിധ സാമൂഹിക, സാംസ്​കാരിക, വിനോദ പരിപാടികളും കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും മേളയോടനുബന്ധിച്ചുണ്ടാകും. സന്ദർശകർക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.