ഒന്‍പത് മണിക്കൂറോളം പരിശ്രമിച്ചാണ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയത്.

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍തീപ്പിടുത്തം. അല്‍ ദര്‍ബില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദര്‍ബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ഒന്‍പത് മണിക്കൂറോളം പരിശ്രമിച്ചാണ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയത്.

തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചു. പ്രദേശത്തേക്കുള്ള വൈദ്യതി വിച്ഛേദിച്ച അധികൃതര്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.