Asianet News MalayalamAsianet News Malayalam

ഒമാനില്‍ നടപ്പാലത്തിലെ പരസ്യബോർഡിൽ തീപ്പിടിച്ചു

വെള്ളിയാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

blaze reported in a bill board installed on a pedestrian bridge
Author
Muscat, First Published Feb 19, 2021, 11:43 PM IST

മസ്‍കത്ത് : റോഡിന് കുറെയുള്ള നടപ്പാലത്തില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡില്‍ തീപ്പിടിച്ചു. മസ്‌കത്തിലെ അൽക്വയറിലൂടെ  കടന്നു പോകുന്ന പ്രധാന റോഡിനു മുകളിലൂടെയുള്ള നടപ്പാലത്തിലായിരുന്നു സംഭവമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസസ് (പിഎസിഡിഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെള്ളിയാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലയെന്നും റോയൽ ഒമാൻ പോലീസിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.
 

Follow Us:
Download App:
  • android
  • ios