കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്കനുസൃതമായി എല്ലാ സുരക്ഷാ  മാനദണ്ഡങ്ങളും  ക്യാമ്പിൽ പങ്കെടുത്ത  രക്തദാതാക്കൾ പാലിച്ചിരുന്നു. 

മസ്‍കത്ത്: പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മസ്‌കറ്റിലെ ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ കണ്‍വീനര്‍ റെജി കെ തോമസിന്റെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്കനുസൃതമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾ പാലിച്ചിരുന്നു. മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ താമസിച്ചു വരുന്ന പ്രവാസികളും രക്തദാന ക്യാമ്പിൽ പങ്കെടുത്തുവെന്നും സംഘാടകർ അറിയിച്ചു.