ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ്.
കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തിന്‍റെ ഭാഗമായി ഇന്ത്യൻ എംബസി ഡോക്‌ടേഴ്‌സ് ഫോറവുമായി സഹകരിച്ച് അദാൻ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി നിർവഹിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കൂടാതെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരായ ഡോ. റീം അൽ റദ്വാൻ, ഡോ. ഹനാൻ അൽ അവധി, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടർമാരുടെ പ്രമുഖരായ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ സമൂഹം മാത്രമല്ല, മറ്റ് വിദേശ മലയാളികളും ഉൾപ്പെടെ നിരവധിപേർ രക്തദാനത്തിൽ സജീവമായി പങ്കെടുത്തു. കുവൈത്തിൽ ഇന്ത്യൻ പ്രവാസികൾ നിരന്തരം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ശക്തമായ ഉദാഹരണമായാണ് ഈ പരിപാടി. 2024-ൽ മാത്രം ഇന്ത്യൻ എംബസ്സി ഇന്ത്യൻ ഡോക്ടറേഴ്സ് ഫോറവും ചേർന്ന് നടത്തിയ നിരവധി ക്യാമ്പുകൾക്ക് പുറമെ വിവിധ ഇന്ത്യൻ സംഘടനകൾ 50-ഓളം സ്വതന്ത്ര രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
