റിയാദ്: റിയാദിൽ കോവിഡ് ബാധിച്ചു മരിച്ച കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടിൽ ശരീഫ് ഇബ്രാഹിം കുട്ടിയുടെ (43) മൃതദേഹം ചെവ്വാഴ്ച റിയാദിൽ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശരീഫ് മരിച്ചത്. റിയാദിലെ അസീസിയയിൽ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറികടയിൽ ജീവനക്കാരനായിരുന്നു. 

ന്യുമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമയത്താണ് കോവിഡ് സ്ഥിരീകരിക്കുകയും ഏതാനം ദിവസങ്ങൾക്ക് ശേഷം മരണപ്പെടുകയും ചെയ്തത്. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും ഖബറടക്കാനും ശരീഫിന്റെ സഹോദരങ്ങളായ സജാദ്, ഷെമീർ എന്നിവരോടൊപ്പം സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും നസീൻ ഹനീഫയുമാണ് രംഗത്തുണ്ടായിരുന്നത്.