Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദി അറേബ്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. സിഹ്വതി, തവല്‍ക്കന ആപ്ലിക്കേഷനുകളിലൂടെ ബൂസ്റ്റര്‍ ഡോസിനായി ബുക്കിങ് നടത്താം.

booster vaccine dose for people 18 and older in saudi arabia
Author
Riyadh Saudi Arabia, First Published Oct 22, 2021, 3:18 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) 18 വയസ്സിന് മുകളില്‍ പ്രായമുള്ള, കൊവിഡ് വാക്‌സിന്‍(covid vaccine) രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍(booster dose) ഡോസിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

സിഹ്വതി, തവല്‍ക്കന ആപ്ലിക്കേഷനുകളിലൂടെ ബൂസ്റ്റര്‍ ഡോസിനായി ബുക്കിങ് നടത്താം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയിൽ പുതിയ ആരോഗ്യമന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു

റിയാദ് സീസണ്‍ ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം

Follow Us:
Download App:
  • android
  • ios