അല്‍ ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി വയര്‍ കഴുത്തില്‍ ചുറ്റുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്‍തതില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം.
ഷാര്‍ജ: സഹോദരനൊപ്പം കളിക്കുന്നതിനിടെ ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഷാര്‍ജ അല്‍ താവൂനിലെ വീട്ടില്‍വെച്ചാണ് അറബ് ബാലന്‍ മരണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും വീടിന്റെ വാതിലിന് സമീപം നിന്ന് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്നുമാണ് ഷാര്‍ജ പൊലീസ് അറിയിച്ചത്.
അല്‍ ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടി വയര്‍ കഴുത്തില്‍ ചുറ്റുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്‍തതില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത് തുടര്‍ന്ന് അന്വേഷണം നടത്താനും മരണകാരണം കണ്ടെത്താനും അല്‍ ബുഹൈറ പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
