ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്. 

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ബ്രിട്ടൻ. റിക്രൂട്ട്മെന്റ് പുനരാരംഭിക്കാൻ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. 

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്. മലയാളികൾ ഉൾപ്പടെ ഉള്ള നൂറ് കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona