സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. മെഡിക്കല്‍ പരിശോധനകളുടെ റിസള്‍ട്ടുകള്‍ വാങ്ങാനായി ആശുപത്രിയിലെത്തിയ ഇരുവരും അവിടെ നിന്ന് ഒരു ഡോക്ടറുടെ ബാഗിലെ സാധനങ്ങള്‍ അപഹരിക്കുകയായിരുന്നു. 

മനാമ: ബഹ്റൈനില്‍ ആശുപത്രിയില്‍ കയറി ഡോക്ടറുടെ ബാഗ് മോഷ്‍ടിച്ച യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. 35ഉം 40ഉം വയസ് പ്രായമുള്ള സഹോദരങ്ങള്‍ക്കാണ് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ ഓരോരുത്തര്‍ക്കും 1000 ദിനാര്‍ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ വെച്ചായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. മെഡിക്കല്‍ പരിശോധനകളുടെ റിസള്‍ട്ടുകള്‍ വാങ്ങാനായി ആശുപത്രിയിലെത്തിയ ഇരുവരും അവിടെ നിന്ന് ഒരു ഡോക്ടറുടെ ബാഗിലെ സാധനങ്ങള്‍ അപഹരിക്കുകയായിരുന്നു. 25 ദിനാറും എംടിഎം കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കാര്‍ഡുകളും ഇവര്‍ മോഷ്‍ടിച്ചു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയവരെ കണ്ടെത്തിയത്. മോഷ്‍ടിച്ച ഒരു എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പണം പിന്‍വലിക്കുകയും ചെയ്‍തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിന്നീട് ഇരുവരും അറസ്റ്റിലായി. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.