ദുബൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ ചിത്രങ്ങളും സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ച് ബുര്‍ജ് ഖലീഫയില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പ്രത്യേക ഷോ നടത്തി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയിലൂടെ ഷോ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.