പതിവ് കാഴ്ചകള്‍ക്ക് പുറമെ വിശേഷ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കായി ബുര്‍ജ് ഖലീഫയും ദുബായില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കാറുണ്ട്. പുതുവര്‍ഷപ്പിറവി മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ വരെ വ്യത്യസ്ഥമായ ദീപാലങ്കാരങ്ങള്‍ കൊണ്ടാണ് ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങിയത്.

ദുബായ്: ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിത കെട്ടിടമായ ബുര്‍ജ് ഖലീഫ് ഇന്ന് ലോകത്താകമാനമുള്ള സഞ്ചാരികളുടെ സ്വപ്നമാണ്. പതിവ് കാഴ്ചകള്‍ക്ക് പുറമെ വിശേഷ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കായി ബുര്‍ജ് ഖലീഫയും ദുബായില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കാറുണ്ട്. പുതുവര്‍ഷപ്പിറവി മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ വരെ വ്യത്യസ്ഥമായ ദീപാലങ്കാരങ്ങള്‍ കൊണ്ടാണ് ബുര്‍ജ് ഖലീഫ അണിഞ്ഞൊരുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയുടെ താഴേപകുതി മാത്രമാണ് പ്രകാശിച്ചത്. മുകള്‍ നിലകളെല്ലാം ഇരുട്ടിലായിരുന്നു. വനിതാ ശാക്തീകരണമെന്നവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ നടക്കുന്ന ഹീ ഫോര്‍ ഷീ കാമ്പയിനിന്റെ ഭാഗമായിരുന്നു ഈ ഇരുട്ട്. സ്ത്രീകളെയും പെണ്‍കുട്ടികളെയും അവഗണിച്ചാല്‍ ലോകം പകുതി ഇരുട്ടിലാവുമെന്ന സന്ദേശം നല്‍കാന്‍ യുഎഇ ജനറല്‍ വിമണ്‍സ് യൂണിയന്‍ ചെയര്‍വുമണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറകിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ബുര്‍ജ് ഖലീഫ പാതി മിഴിയടച്ചത്.

ലിംഗസമത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഹീ ഫോര്‍ ഷീ കാമ്പയിനിന് ദുബായ് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Scroll to load tweet…
Scroll to load tweet…