സംവിധായകന്‍ എം.എ നിഷാദ്, ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് അരുണ്‍ രാഘവനില്‍ നിന്ന് പുസ്‍തകം ഏറ്റുവാങ്ങി. 

ഷാര്‍ജ: മുന്‍മന്ത്രി സി. ദിവാകരന്‍ രചിച്ച 'ഹ്യൂഹോ ഷാവേസും വെനിസുലയും' എന്ന പുസ്‍തകത്തിന്റെ പ്രകാശനം ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ നടന്നു. റൈറ്റേഴ്‍സ് ഫോറത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ സംവിധായകന്‍ എം.എ നിഷാദ്, ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് അരുണ്‍ രാഘവനില്‍ നിന്ന് പുസ്‍തകം ഏറ്റുവാങ്ങി. യുവകലാ സാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, സുഭാഷ് ദാസ്, നമിത സുബീര്‍ എന്നിവര്‍ സംസാരിച്ചു. സി. ദിവാകരന്‍ മറുപടി പ്രസംഗം നടത്തി. പ്രഭാത് ബുക്സാണ് പുസ്‍തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.