ജീവനക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്.

ദുബായ്: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ച് അധികൃതര്‍. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് പൂട്ടിയത്. ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടപടി.

ദുബായ് മുന്‍സിപ്പാലിറ്റി, ദുബായ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ ദുബായ് എക്കണോമിയാണ് കഫേ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ജീവനക്കാര്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ 274 കടകള്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി. കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി.