എല്ലാ മാസവും 25,000 ദിര്‍ഹം വീതം അടുത്ത 25 വര്‍ഷത്തേക്ക് ലഭിക്കുമെന്ന അപൂര്‍വ്വ ഭാഗ്യമാണ് റോബേര്‍ട്ട് ബര്‍കോവ്‌സ്‌കിയെ തേടിയെത്തിയത്. ഇതോടെ അദ്ദേഹത്തിനും കുടുംബത്തിനും സാമ്പത്തിക സ്ഥിരതയും കൈവരും.
ദുബൈ: എമിറേറ്റ്‌സ് ഡ്രോ ഫാസ്റ്റ്5 നാലാമത് ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുത്ത് വെറും എട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ വിജയിയായി റോബേര്‍ട്ട് ബര്‍കോവ്‌സ്‌കിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഈസി6 ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണിത്.
അതിവേഗത്തില്‍ ഗ്രാന്‍ഡ് പ്രൈസ് നേടാന്‍ അവസരമൊരുക്കുന്ന ഗെയിമെന്ന ഖ്യാതി ഫാസ്റ്റ്5 ഇതിലൂടെ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. എല്ലാ മാസവും 25,000 ദിര്‍ഹം വീതം അടുത്ത 25 വര്‍ഷത്തേക്ക് ലഭിക്കുമെന്ന അപൂര്‍വ്വ ഭാഗ്യമാണ് റോബേര്‍ട്ട് ബര്‍കോവ്‌സ്‌കിയെ തേടിയെത്തിയത്. ഇതോടെ അദ്ദേഹത്തിനും കുടുംബത്തിനും സാമ്പത്തിക സ്ഥിരതയും കൈവരും.
ഇതുവരെ 100 പേരാണ് എമിറേറ്റ്സ് ഡ്രോയുടെ ഫാസ്റ്റ്5ലൂടെ വിജയികളായിട്ടുള്ളത്. ആകെ 34 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കിയിട്ടുണ്ട്.
18 മാസം മുമ്പാണ് 54കാരനായ റോബേര്‍ട്ട് ബര്‍കോവ്‌സ്‌കി കാനഡയില്‍ നിന്ന് യുഎഇയിലേക്കെത്തിയത്. ബിസിനസിനും ജീവിതരീതിയില്‍ മാറ്റത്തിനും വേണ്ടിയാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. കണ്‍സള്‍ട്ടന്റായ അദ്ദേഹത്തിന് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നത് പുതുമയല്ല. കാനഡയിലുള്ളപ്പോള്‍ മുതല്‍ അദ്ദേഹം ഭാഗ്യപരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
സമാന രീതിയിലുള്ള ഗെയിമുകളില്‍ കാനഡിലുള്ളപ്പോള്‍ പങ്കെടുത്തിട്ടുണ്ട്. എമിറേറ്റ്‌സ് ഡ്രോയെ കുറിച്ച് ഓണ്‍ലൈന്‍ വഴി അറിഞ്ഞപ്പോള്‍ തന്നെ ഇതില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഞാന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട് രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ റോബേര്‍ട്ട് പറഞ്ഞു.
മനസ്സില്‍ തോന്നുന്ന ഒരു സെറ്റ് നമ്പരുകളാണ് തെരഞ്ഞെടുത്തിരുന്നത്. ചിലപ്പോള്‍ തന്റെ മക്കള്‍ പറയുന്ന ചില നമ്പരുകളും നറുക്കെടുപ്പില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം തെരഞ്ഞടുക്കാറുണ്ട്. ഞെട്ടലും അത്ഭുതവും നന്ദിയും- ഇതാണ് വിജയത്തെ കുറിച്ച് റോബേര്‍ട്ടിന് പറയാനുള്ളത്. ഫാസ്റ്റ്5 വിജയിയായെന്ന ഇ മെയില്‍ ലഭിച്ചപ്പോള്‍ അദ്ദേഹം സ്തബ്ധനായി. എന്നാല്‍ തനിക്കോ ഭാര്യക്കോ ഇത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ മെയിലിന് പിന്നാലെ വിന്നര്‍ സര്‍വീസ് ടീമിന്റെ കോള്‍ ലഭിച്ചപ്പോഴാണ് വിജയിയായെന്ന വിവരം അദ്ദേഹം സ്ഥിരീകരിച്ചത്. ഞെട്ടല്‍ പിന്നീട് നന്ദിക്ക് വഴിമാറി.
ഫാസ്റ്റ്5 ഗ്രാന്‍ഡ് പ്രൈസിനെ പലപ്പോഴും രണ്ടാമത്തെ ശമ്പളമായാണ് കണക്കാക്കപ്പെടുന്നത്.
സമ്മാനത്തുക കൊണ്ട് വലിയ പദ്ധതികളൊന്നും റോബേര്‍ട്ടിനില്ല. വീട്ടുകാര്യങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങളും മക്കള്‍ക്ക് വേണ്ടതും ചെയ്ത് നല്‍കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഈ വലിയ വിജയം ആഘോഷിക്കാന്‍ അവധിക്കാലത്തിനായി കാത്തിരിക്കുകയാണ് റോബേര്‍ട്ടിന്റെ കുടുംബം.
നറുക്കെടുപ്പില്‍ പങ്കെടുത്തില്‍ വിജയിക്കാനുമാകില്ല അതിനാല്‍ എല്ലാവരും എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കണമെന്നാണ് റോബേര്‍ട്ടിന് പറയാനുള്ളത്. അദ്ദേഹം തുടര്‍ന്നും നറുക്കെടുപ്പില്‍ പങ്കെടുക്കും. ഗെയിം തുടങ്ങിയ ആറ് മാസത്തിനുള്ളില്‍ നാലാമത്തെ ഫാസ്റ്റ്5 ഗ്രാന്‍ഡ് പ്രൈസ് വിജയിയെയും തെരഞ്ഞെടുത്തിരിക്കുകയാണ്. ആളുകളുടെ ജീവിതത്തില്‍ നല്ല നാളെകള്‍ ഉണ്ടാക്കാന്‍ ഫാസ്റ്റ്5ലൂടെ അതിവേഗം സാധ്യമാണെന്നതിന് തെളിവാണ് റോബേര്‍ട്ടിന്റെ കഥ.
എല്ലാ ശനിയാഴ്ചയും യുഎഇ പ്രാദേശിക സമയം രാത്രി 9 മണിക്കാണ് ഫാസ്റ്റ്5 നറുക്കെടുപ്പ് നടക്കുക. എമിറേറ്റ്‌സ് ഡ്രോ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാം. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി നറുക്കെടുപ്പ് കാണാം. വിവരങ്ങള്‍ക്ക് @emiratesdraw സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം. അല്ലെങ്കിൽ വിളിക്കാം - 800 7777 7777 അതുമല്ലെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com
