Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിലും വെയില്‍സിലും തൊഴിലവസരങ്ങള്‍; സൗജന്യ കരിയര്‍ ഫെയര്‍, ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍.

career opportunities in england and wales norka career fair apply now rvn
Author
First Published Oct 28, 2023, 5:11 PM IST

തിരുവനന്തപുരം: ഡോക്ടര്‍മാർക്ക് അവസരങ്ങളുമായി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍  കൊച്ചിയില്‍. ഇംഗ്ലണ്ടിലും വെയില്‍സിലും അവസരങ്ങള്‍. ഇപ്പോള്‍ അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ നവംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അള്‍ട്രാ സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.  നവംബര്‍  06 മുതല്‍ 10 വരെ കൊച്ചിയിലാണ് കരിയര്‍ ഫെയര്‍. 

ഡോക്ടര്‍മാര്‍-യു.കെ (ഇംഗ്ലണ്ട്)
റേഡിയോളജി, സൈക്രാട്രി, വിഭാഗങ്ങളിലാണ് യു.കെയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം. സ്പെഷ്യാലിറ്റികളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഇതില്‍ രണ്ടു വര്‍ഷക്കാലം അധ്യാപനപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല.  അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിര്‍ബന്ധമില്ല. നിയമനം ലഭിച്ചാല്‍ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്. 

ഡോക്ടര്‍മാര്‍-യു.കെ (വെയില്‍സ്) സീനിയര്‍ ക്ലിനിക്കല്‍ ഫെല്ലോ 
ജനറല്‍ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. PLAB നിര്‍ബന്ധമില്ല. സ്പോണ്‍സര്‍ഷിപ്പിലൂടെ യു.കെ യില്‍ രജിസ്ട്രേഷന്‍ നേടാന്‍ അവസരം. അഭിമുഖഘട്ടത്തില്‍ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണ്. 

Read Also-  ഇന്‍റര്‍വ്യൂ ടിപ്പുകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; യു.കെ കരിയർ ഫെയറിന് തയ്യാറെടുക്കുന്നവര്‍ക്ക് ഓൺലൈൻ ക്ലാസ്

അപേക്ഷകള്‍ അയയ്ക്കേണ്ടത് എങ്ങനെ? 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.  സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ uknhs.norka@kerala.gov.in. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios