അശ്രദ്ധമായി റോഡിലെ ലേന്‍ മാറുന്ന വാഹനം മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാകുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയ വഴി പൊലീസ് പുറത്തുവിട്ടത്.

അബുദാബി: വാഹനം ഓടിക്കുന്നവര്‍ അശ്രദ്ധ കൊണ്ട് വിളിച്ചുവരുത്തുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ റോഡിലെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് അബുദാബി പൊലീസ്. അശ്രദ്ധമായി റോഡിലെ ലേന്‍ മാറുന്ന വാഹനം മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാകുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയ വഴി പൊലീസ് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബുദാബി റോഡ് സേഫ്റ്റി കമ്മിറ്റിയുമായി സഹകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ പ്രചരണ പരിപാടികളാണ് പൊലീസ് നടത്തുന്നത്. പെട്ടെന്ന് ലേന്‍ മാറുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്ന തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വീഡിയോ കാണാം...

View post on Instagram