ജോലി ചെയ്യുന്നതിന് ക്ലിനിക്കിലെത്തിയ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

കുവൈത്ത് സിറ്റി: ജോലിയ്‍ക്കിടെ വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ കുവൈത്തി യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തു. അല്‍ അദാന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്നതിന് ക്ലിനിക്കിലെത്തിയ ഒരാള്‍ തന്നെ അപമാനിച്ചുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

യുവാവിന്റെ പ്രവൃത്തി സംബന്ധിച്ച് ഡോക്ടര്‍ വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അപമാനിച്ച കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. യുവാവിനോട് അന്വേഷണത്തിനായി ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.