കേരളത്തിലേക്ക് മൂന്നാംഘട്ടത്തിൽ 13 വിമാനങ്ങൾ കൂടി  സര്‍വീസ് നടത്തും. നേരത്തെ പ്രഖ്യാപിച്ച 54 വിമാനങ്ങൾക്ക് പുറമെയാണിത്

ദില്ലി: വന്ദേ ഭാരത് മിഷനിൽ കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലേക്ക് മൂന്നാംഘട്ടത്തിൽ 13 വിമാനങ്ങൾ കൂടി സര്‍വീസ് നടത്തും. നേരത്തെ പ്രഖ്യാപിച്ച 54 വിമാനങ്ങൾക്ക് പുറമെയാണിത്. ഓസ്‍ട്രേലിയ, കാനഡ, ഈജിപ്‍ത്, വിയറ്റ്നാം, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും വിമാനങ്ങളുണ്ടാകും. 

ഇതിനുപുറമെ ജപ്പാൻ, യു.കെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നും ഈ ഘട്ടത്തില്‍ പ്രത്യേക സര്‍വീസുകളുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1,07,000 പേര്‍ ഇതിനോടകം വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെന്നാണ് കണക്ക്. 38,000 പേരെക്കൂടി മൂന്നാം ഘട്ടത്തിൽ മടക്കി എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്