ഞായറാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകുമെന്നും ചില സമയത്ത് പൊടിപടലങ്ങള്‍ നിറഞ്ഞ് കാണപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അബുദാബി: യുഎഇയില്‍ ഞായറാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഞായറാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകുമെന്നും ചില സമയത്ത് പൊടിപടലങ്ങള്‍ നിറഞ്ഞ് കാണപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.