കൊവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് 24ന് ഒമാന്‍ സമയം വൈകുന്നേരം ആറ് മണി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

കൊച്ചി: ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് നിന്ന് ഒമാനിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ശനിയാഴ്‍ച വൈകുന്നേരം പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ വിമാന സമയങ്ങളില്‍ മാറ്റം വരുത്തി. നാളെ കണ്ണൂരിൽ നിന്നും മസ്‍കത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങളുടെ സമയം നേരത്തെയാക്കി.

കണ്ണൂരിൽ നിന്നും മസ്‍കത്തിലേക്കുള്ള ഐ.എക്സ് – 713 ഉച്ചക്ക് ശേഷം 2:15നും, മസ്‍കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള ഐ.എക്സ് – 714 വൈകിട്ട് 5:45നും പുറപ്പെടും. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് 24ന് ഒമാന്‍ സമയം വൈകുന്നേരം ആറ് മണി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാന്‍ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.