വിവരമറിഞ്ഞ് എത്തിയ അല്‍ ബിദയില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് അംഗങ്ങള്‍ സംഘം കുട്ടിയുടെ കാല്‍ ഗ്രിഡില്‍ നിന്ന് പുറത്തെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വിമ്മിങ് പൂള്‍ ഗ്രിഡില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി പരിക്ക്. സാല്‍മിയയിലുള്ള മറൈന്‍ ക്ലബ്ബിലെ നീന്തല്‍ക്കുളത്തിലാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ അല്‍ ബിദയില്‍ നിന്നുള്ള ഫയര്‍ സര്‍വീസ് അംഗങ്ങള്‍ സംഘം കുട്ടിയുടെ കാല്‍ ഗ്രിഡില്‍ നിന്ന് പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാലിന് നിസ്സാര പരിക്കുകള്‍ മാത്രമേയുള്ളെന്നും അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona