ജബൽ അലി പോർട്ടിലെ ട്രേഡേഴ്‌സ് മാർക്കറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഡി.പി. വേൾഡ് ഒപ്പിട്ടു
ദുബായ്: അന്താരാഷ്ട്ര വാണിജ്യരംഗത്ത് സ്ഥാനമുറപ്പിക്കാൻ യുഎഇ-ചൈന ട്രേഡേഴ്സ് മാർക്കറ്റ് വരുന്നു. ജബൽ അലി പോർട്ടിലെ ട്രേഡേഴ്സ് മാർക്കറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഡി.പി. വേൾഡ് ഒപ്പിട്ടു. മൂന്നു ദിവസത്തെ യുഎഇ സന്ദര്ശനം പീര്ത്തിയാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങ്ങ് നാളെ മടങ്ങും.
ദുബായ് എക്സ്പോ വേദിയോട് ചേർന്നു 30 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സീജിയാംഗ് ചൈന കമ്മോഡിറ്റീസ് സിറ്റി ഗ്രൂപ്പിന്റെ മാർക്കറ്റ് ഉയരുക. മാർക്കറ്റിൽ മനുഷ്യ ഉപയോഗത്തിനാവശ്യമുള്ള എല്ലാ ഉത്പന്നങ്ങളും വിപണനം ചെയ്യും. ഗൃഹോപകരണങ്ങൾ, ഫാഷൻ, ഭക്ഷണപാനീയങ്ങൾ, നിർമാണ ഉപകരണങ്ങൾ, ആരോഗ്യം, ഊർജം, സാങ്കേതികത, എൻജിനീയറിങ് തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം വിഭാഗങ്ങളുമൊരുക്കും.
ചൈനീസ് ഉത്പന്നങ്ങൾക്ക് പുറമെ ദേശീയ അന്തർദേശീയ ഉത്പാദകർക്ക് ഉത്പന്നങ്ങൾക്കുള്ള മികച്ച വിപണി കൂടിയായിരിക്കും ഇതെന്ന് അധികൃതര് അറിയിച്ചു. യു.എ.ഇ. യും ചൈനയും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ഡി.പി. വേൾഡിന്റെ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ ചൈനീസ് വ്യാപാരികൾക്ക് ഉപയോഗപ്പെടുത്തുന്നതിനും ഇത് സഹായമാകുമെന്നാണ് വിലയിരുത്തുന്നത്.
വികസനത്തിലും പുരോഗതിയിലും അറബ് ലോകത്തിന് മാതൃകയാണ് യുഎഇയെന്ന് ചൈനീസ് പ്രസിഡന്റ് ഷിജിന് പിങ്ങ് പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും സുരക്ഷയുമൊരുക്കുന്നതിൽ യു.എ.ഇ. വലിയ പങ്കാണ് വഹിക്കുന്നത്. 34 വർഷം നീണ്ട ബന്ധത്തിൽ ചൈനയും യു.എ.ഇയും പരസ്പര ബഹുമാനവും തുല്ല്യതയും നിലനിർത്തിേപ്പാരുകയാണ്. ഇരുരാജ്യങ്ങളുടെയും സഹകരണം ഗുണകരമായ നിരവധി ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. ത്രിദിന യുഎഇ സന്ദര്ശനം പൂര്ത്തിയാക്കി ഷി ചിന് പിങ് നാളെ മടങ്ങും.
