ഒമാനും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും ഭാഗമായാണ് ചൈന വാക്സിന്‍ നല്‍കിയത്.
മസ്‍കത്ത്: ചൈനയില്‍ നിന്ന് ഒമാന് ലഭിച്ച കൊവിഡ് പ്രതിരോധ വാക്സിന്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് നിര്‍മിത 'സിനോവാക്' വാക്സിന്റെ ഒരു ലക്ഷം ഡോസാണ് ഒമാന് ലഭിച്ചത്.
ഒമാനും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും ഭാഗമായാണ് ചൈന വാക്സിന്‍ നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഒമാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വാക്സിന്‍ നല്‍കിയത്. ഒമാന് വാക്സിന്‍ നല്‍കാനും രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിനെത്തിക്കാനും തങ്ങള്‍ സന്നദ്ധമാണെന്ന് അന്ന് ചൈന അറിയിച്ചിരുന്നു.
