വീടുകളിൽ പുൽകൂടുകളും, വലിയ നക്ഷത്ര ദീപങ്ങളും പരമ്പരാഗത രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
നാടിനെക്കുറിച്ചുള്ള ഓർമ്മപുതുക്കൽ കൂടിയാണ് പ്രവാസികൾക്ക് ക്രിസ്മസ്. പരമ്പരാഗത രീതിൽ കരോൾ നടത്തിയും, പുൽക്കൂടൊരുക്കിയും നാട്ടിലെ ആഘോഷങ്ങളുടെ അതേ പ്രതീതി ഒരുക്കുകയാണ് ഒമാനിലെ പ്രവാസികൾ. തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്‌നേഹത്തിൻറെ സന്ദേശവുമായി കരോൾ സംഘങ്ങൾ വീടുകൾ സന്ദർശിക്കുന്ന കാഴ്ചകളാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ പുരോഗമിച്ചു വരുന്നത്. വീടുകളിൽ പുൽകൂടുകളും, വലിയ നക്ഷത്ര ദീപങ്ങളും പരമ്പരാഗത രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ക്രിസ്ത്യൻ സമൂഹങ്ങളുടെ നേതൃത്വത്തിൽ ഡിസംബർ രണ്ടാംവാരം മുതൽക്കു തന്നെ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
റൂവി,ഗാല,സോഹാര്‍,സലാല എന്നിവടങ്ങളിലുള്ള ക്രിസ്ത്യൻ ആരാധന കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ ആണ് നടന്നു വരുന്നത്. ലോകം അനേകം ധാർമിക അധപതനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ തിരു ജനനത്തിലൂടെ ലഭിക്കുന്ന സന്ദേശം മാനവ രാശി ഉൾക്കൊള്ളണമെന്നു മസ്കറ്റിൽ ക്രിസ്മസ് ആഘോഷണങ്ങൾക്കായി എത്തിയ മാർ നിക്കോഡിമിയോസ് ജോഷുവ പറഞ്ഞു. ഇന്ന് രാത്രിയോട് കൂടി ഒമാനിലെ വിവിധ ദേവാലയങ്ങളിൽ തീ ജ്വാല ശുശ്രുഷകളും,പാതിരാ കുർബാനകളും നടക്കും. ഒമാൻ മതകാര്യമന്ത്രാലയം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമാണ് ആഘോഷങ്ങളും ആരാധനകളും ക്രമീകരിച്ചിരുന്നത്.
