രണ്ട് പേര്‍ ഹോം ക്വാറന്റീന്‍ നിയമം ലംഘിച്ചവരും മറ്റുള്ളവര്‍ കര്‍ഫ്യൂ ലംഘിച്ചവരുമാണ്. ഹവല്ലിയില്‍ നിന്ന് ഒരാളും ജഹ്റയില്‍ നിന്ന് അഞ്ച് പേരും അഹ്മദിയില്‍ നിന്ന് നാല് പേരുമാണ് ഇങ്ങനെ പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഫ്യൂ, ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച 12 പേര്‍ക്കെതിരെ നടപടിയെടുത്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറ് സ്വദേശികള്‍ക്കും ആറ് വിദേശികള്‍ക്കുമെതിരെയാണ് നടപടി.

രണ്ട് പേര്‍ ഹോം ക്വാറന്റീന്‍ നിയമം ലംഘിച്ചവരും മറ്റുള്ളവര്‍ കര്‍ഫ്യൂ ലംഘിച്ചവരുമാണ്. ഹവല്ലിയില്‍ നിന്ന് ഒരാളും ജഹ്റയില്‍ നിന്ന് അഞ്ച് പേരും അഹ്മദിയില്‍ നിന്ന് നാല് പേരുമാണ് ഇങ്ങനെ പിടിയിലായത്. ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.