അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്

ദുബൈ: യുഎഇയിൽ ഇന്ന് മേ​ഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ പകൽ സമയത്ത് നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. അൽ സില, അൽ വുഹൈദ, അൽ ദഫ്ര പ്രദേശങ്ങളിൽ ഇന്ന് രാവിലെ മഴ ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് യുഎഇയിലെ മിക്ക ഭാ​ഗങ്ങളിലും മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗത്തിൽ വീശുന്ന കാറ്റുണ്ടാകുമെന്നും പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിലെ ഏറ്റവും കൂടിയ താപനില 27 മുതൽ 30 ഡി​ഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞ താപനില 14 മുതൽ 19 ​ഡി​ഗ്രി സെൽഷ്യസ് വരെയുമായിരിക്കും. അറേബ്യൻ ​ഗൾഫ് കടൽ പ്രക്ഷുബ്ദമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

read more: താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്നു; 13 ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു