തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

അബുദാബി: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന തൊഴിലാളിക്ക് ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബിയിലെ ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്‍തിരുന്നയാളാണ് അപകടത്തെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സിവില്‍ കോടതിയിയെ സമീപിച്ചത്. റസ്റ്റോറന്റിലെ ഒരു മെഷീനില്‍ കുടുങ്ങിയാണ് പരാതിക്കാരന് വലതു കൈ നഷ്ടമായത്.

തനിക്ക് കൈ നഷ്ടമായ അപകടത്തിനും, താന്‍ സഹിച്ച വേദനയ്ക്കും പകരമായി രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നായിരുന്നു സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജോലി സ്ഥലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തൊഴിലുടമ സ്വീകരിച്ചില്ലെന്നും ഇതാണ് തന്റെ കൈ മെഷീനിനുള്ളില്‍ കുടുങ്ങാനും അങ്ങനെ കൈ മുറിച്ചു മാറ്റാനും കാരണമായതെന്നായിരുന്നു ആരോപണം. കേസ് പരിഗണിച്ച കോടതി, പരാതിക്കാരന്റെ കൈ നഷ്ടമായതിന് പകരമായി ഒരു ലക്ഷം ദിര്‍ഹവും കോടതി ചെലവായി പതിനായിരം ദിര്‍ഹവും തൊഴിലുടമ നല്‍കണമെന്ന് വിധി പ്രസ്‍താവിക്കുകയായിരുന്നു. 

Read also: ഡ്രൈവിങിലെ അശ്രദ്ധ; യുഎഇയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ചയാളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരു മരണം, ഒരാള്‍ക്ക് പരിക്ക്
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്വദേശി പൗരനാണ് മരിച്ചത്. ജാസിം അല്‍ ഖറാഫി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. വാഹനം മറിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ സ്ഥലത്തെത്തി. എന്നാല്‍ പരിക്കേറ്റവരില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Read More - സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജമെന്ന് കണ്ടെത്തി