അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ യുഎഇയില്‍ വെച്ച് അപകടങ്ങളില്‍ പെടുകയും അടിയന്തര ചികിത്സ ആവശ്യമായി വരികയും ചെയ്തു. താങ്ങാന്‍ കഴിന്നതിലപ്പുറമുള്ള ആശുപത്രി ബില്‍ കാരണം പ്രയാസപ്പെട്ട സാഹചര്യത്തില‍്‍ കൂടിയാണ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നത്.
ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. വിനോദ സഞ്ചാരത്തിനോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി യുഎഇ സന്ദര്‍ശിക്കുന്നവര്‍ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുഎഇയിലെ ചികിത്സാ ചിലവുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അടുത്തിടെയുണ്ടായ ചില സംഭവങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ യുഎഇയില്‍ വെച്ച് അപകടങ്ങളില്‍ പെടുകയും അടിയന്തര ചികിത്സ ആവശ്യമായി വരികയും ചെയ്തു. താങ്ങാന്‍ കഴിന്നതിലപ്പുറമുള്ള ആശുപത്രി ബില്‍ കാരണം പ്രയാസപ്പെട്ട സാഹചര്യത്തില‍്‍ കൂടിയാണ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നത്. കുടുംബത്തോടൊപ്പം സന്ദര്‍ശിക്കുന്നവര്‍ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.