ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെ വില 4.8 ശതമാനം എന്ന തോതില്‍ ഉയര്‍ത്തി

റിയാദ്: രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം വാതകത്തിൻ്റെ വില 4.8 ശതമാനം എന്ന തോതിലാണ് സൗദി അരാംകൊ ഉയര്‍ത്തിയത്. ഒരു ലിറ്റര്‍ വാതകത്തിൻ്റെ വില 1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ് കൂട്ടിയത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിലായി.