റിയാദ്: കൊറോണ ഭീതിയില്‍ ചൈന തുടരവെ വിവിധ ലോകരാജ്യങ്ങള്‍ വിമാന സർവീസ് നിര്‍ത്തിവയ്ക്കുന്നു.  ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിർത്തിവെച്ചതായി സൗദി എയർലൈൻസ് അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചൈനയിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നൽകുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.

നേരത്തെ ഒമാനില്‍ നിന്ന് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഒമാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും ഫെബ്രുവരി 2 മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.