കരാമ മാര്‍ക്കറ്റില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതെന്നും ദുബായ് ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം അറിയിച്ചു.

ദുബായ്: ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സണ്‍ഗ്ലാസുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

കരാമ മാര്‍ക്കറ്റില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതെന്നും ദുബായ് ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തവയിലധികവും. ഉപഭോക്കാക്കള്‍ക്ക് പുറമെ ഉല്‍പ്പന്നങ്ങളുടെ ഒറിജിനല്‍ കമ്പനികളും പരാതിയുമായി സമീപിക്കാറുണ്ടെന്ന് ഡി.ഇ.ഡി അറിയിച്ചു.