തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍, വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ പതിപ്പിച്ച വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മൂന്നു കോടി ദിര്‍ഹം വിലമതിക്കുന്ന 120,000 വ്യാജ വസ്തുക്കളാണ് അജ്മാന്‍ പൊലീസ് പിടിച്ചെടുത്തത്. 

അജ്മാന്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വ്യാജവസ്തുക്കളുടെ വില്‍പ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവ പിടിച്ചെടുത്തത്. തുകല്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍, വാച്ചുകള്‍, സണ്‍ഗ്ലാസുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളുടെ തനിപ്പകര്‍പ്പാണ് പിടിച്ചെടുത്ത വ്യാജ വസ്തുക്കളും. വ്യാജ ഉത്പന്നങ്ങള്‍ കണ്ടുകെട്ടുകയും കടഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി പൊലീസ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona