കുവൈത്ത് സിറ്റി: കുവൈത്തിൽ 10 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 300 ഇന്ത്യക്കാർ ഉൾപ്പെടെ 991 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുവൈത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നവരാണ് ഇന്ന് മരിച്ചത്. മരണമടഞ്ഞവർ ഏത് രാജ്യക്കാരെന്ന് വ്യക്തമല്ല.

ഇതോടെ രാജ്യത്ത്‌ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 75 ആയി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10227 ൽ എത്തി. ഇവരിൽ 3676 പേർ ഇന്ത്യക്കാരാണ്. 

അതേസമയം ഇന്ന് 194 പേരാണ് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3101 ആയി. നിലവിൽ 7101 പേരാണ് ചികിൽസയിൽ കഴിയുന്നത്‌. 158 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണന്നും ഇവരിൽ 74 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ അറിയിച്ചു. 

ദമ്മാമില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കൊച്ചിയിലെത്തി

സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; തിയ്യതികള്‍ അറിയാം