കുവൈറ്റ്സിറ്റി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഉള്ള പ്രവാസികൾ മടങ്ങി വരുമ്പോൾ കൊവിഡ് 19 ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് മന്ത്രിസഭ മരവിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നടക്കമുള്ള നിർദേശങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. വൈറസ് വ്യാപനം തടയാൻ ആവശ്യമായ ബദൽ നിർദേശം ഉടനടി സമർപ്പിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി. മാർച്ച് ഏട്ടിന് ശേഷം ശേഷം കുവൈത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾ കൊവീഡ് ബാധിതരല്ലന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശം അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. അതേ സമയം കുവൈത്തിൽ ഇന്ന് രണ്ട്​ രണ്ട് പേർക്ക് കൂടി രോഗം സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അമ്പത്തെട്ടായി.