Asianet News MalayalamAsianet News Malayalam

ആശുപത്രിയില്‍ പോലുമെത്താതെ കൊവിഡിന് കീഴടങ്ങിയവര്‍; ഭാവിയെ നോക്കി പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍

പ്രിയപ്പെട്ടവരെ പ്രാരാബ്ദങ്ങൾ ഏൽപ്പിച്ച് അവസാനമായൊന്ന് കാണാൻ പോലുമാകാതെ യാത്ര പറയേണ്ടി വന്നു പലർക്കും. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഇവരുടെ കുടുംബങ്ങൾ. 

covid 19 many nri malayalis who died leave behind families who were solely dependent on them
Author
Kozhikode, First Published Jun 24, 2020, 1:51 PM IST

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച ഗൾഫ് മലയാളികളിലേറെയും വടക്കൻ കേരളത്തിൽ നിന്നുള്ളവരാണ്. ഈ വിഭാഗത്തിൽ പെട്ടയാളാണ് കോഴിക്കോട് മണിയൂരിലെ മജീദും. ബഹ്റൈനില്‍ വച്ചാണ് മജീദ് കൊവിഡ് ബാധിച്ച് മരിച്ചത്. മജീദിന്റെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് അദ്ദേഹത്തിന്റെ കുടുംബം.

മണിയൂർ സ്വദേശിയായ പുത്തൻപീടികത്താഴ മജീദ് 20 -ാം വയസ്സിലാണ് അഞ്ച് സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന്റെ ചുമതലയേറ്റെടുത്ത് പ്രവാസിയായത്. 27 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ ഇക്കഴിഞ്ഞ മെയ് ആറാം തീയ്യതി ബഹ്റൈനില്‍ മരിച്ചു. മജീദ് മരിച്ചപ്പോൾ അനാഥരായത് ഭാര്യയും ഇരുപത് വയസിന് താഴെ മാത്രം പ്രായമുള്ള നാല് മക്കളുമാണ്.

വിദേശത്ത് മരിച്ചവരിൽ ഭൂരിപക്ഷം പേരും നല്ല ചികിത്സ കിട്ടാതെ കൊവിഡിന് കീഴടങ്ങേണ്ടി വന്നവരാണ്. പ്രിയപ്പെട്ടവരെ പ്രാരാബ്ദങ്ങൾ ഏൽപ്പിച്ച് അവസാനമായൊന്ന് കാണാൻ പോലുമാകാതെ യാത്ര പറയേണ്ടി വന്നു പലർക്കും. 

Follow Us:
Download App:
  • android
  • ios