കുവൈത്ത്: കുവൈത്തിൽ 119 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 75 പേര്‍ ഇന്ത്യക്കാരാണ്. പുതിയ രോഗികളിൽ 68  ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ നേരത്തെ കൊവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരാണ്.  ഇതോടെ  രാജ്യത്തെ കൊവിഡ്  കേസുകളുടെ എണ്ണം 1524 ആയി.  കൂടാതെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. പുതിയ രോഗികളിൽ 68  ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർ,  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കത്തെ തുടർന്നു നിരീക്ഷണത്തിൽ  ഉണ്ടായിരുന്നവരാണ്.  

ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.  32 പേർ  തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 19  പേർ കൂടി രോഗമുക്തി നേടിയെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ  രാജ്യത്തു കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 225 ആയി. കൊവിഡ് മൂലം ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.