Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ദുരിതത്തിലായവരെ സഹായിക്കാന്‍ ദുബൈ കെഎംസിസിക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കി സഫാരി ഗ്രൂപ്പ്

കൊവിഡ് മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും മറ്റടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് ഈ സഹായമെന്ന് സഫാരി മാള്‍ ചെയര്‍മാന്‍
 

covid 19 one lack dirham donates to KMCC by Safari group
Author
Dubai - United Arab Emirates, First Published Apr 11, 2020, 11:32 PM IST

ദുബൈ: കൊവിഡ് 19 മൂലം ദുരിതത്തിലായവരെ സഹായിക്കുന്ന ദുബൈ കെഎംസിസിക്ക് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് ഒരു ലക്ഷം ദിര്‍ഹം നല്‍കി. കൊവിഡ് മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും മറ്റടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താനാണ് ഈ സഹായമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ മികച്ച നിലയിലുള്ള പ്രവര്‍ത്തനവുമായി രംഗത്തുള്ള കെഎംസിസി നിര്‍വഹിക്കുന്നത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണെന്നും അതിനുള്ള പിന്തുണയാണ് ഈ സഹായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികളില്‍ സഫാരി ഗ്രൂപ് മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 

ഷോപ്പിംഗിനെത്തുന്നവര്‍ക്ക് എല്ലാവിധ വ്യക്തിശുചിത്വ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ടെന്നും ഈ മഹാമാരിയെ ഇല്ലായ്മ ചെയ്ത് സമൂഹത്തെ സംരക്ഷിക്കാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios