Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്‍ന്ന നിലയിൽ

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്  ബാക്കിയുള്ളത് 3648 പേർ മാത്രമാണ്. ഇതിൽ 550 പേർ ഗുരുതരാവസ്ഥയിലാണ്.

covid cases are nine months low rate in saudi arabia
Author
Riyadh Saudi Arabia, First Published Dec 9, 2020, 7:11 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം ഒമ്പത് മാസത്തെ ഏറ്റവും താഴ്‍ന്ന നിലയിലായി. 159 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 210 പേർ കൊവിഡ്  മുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 13 പേർ മരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 359274 ആയി. രോഗമുക്തരുടെ ആകെ എണ്ണം 349624 ആയി ഉയർന്നു.  ആകെ മരണസംഖ്യ 6002 ആയി. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത്  ബാക്കിയുള്ളത് 3648 പേർ മാത്രമാണ്. ഇതിൽ 550 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 65, മക്ക 24,  മദീന 22, കിഴക്കൻ പ്രവിശ്യ 21, അസീർ 10, തബൂക്ക് 7, ഖസീം 4, വടക്കൻ അതിർത്തി മേഖല 2, അൽജൗഫ് 2, ജീസാൻ 2, ഹാഇൽ 2, നജ്റാൻ 1.

Follow Us:
Download App:
  • android
  • ios