Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധം പൂർണ വിജയത്തിലേക്ക്; പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു

രാജ്യത്ത് വിവിധയിടങ്ങളിലായി 11  മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,60,013ഉം രോഗമുക്തരുടെ എണ്ണം 3,50,792ഉം ആയി. മരണസംഖ്യ 6059 ആയി ഉയർന്നു. 

covid cases decrease in large scale in saudi arabia
Author
Riyadh Saudi Arabia, First Published Dec 14, 2020, 9:37 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് പ്രതിരോധം പൂർണ വിജയത്തിലേക്ക്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം അതിദ്രുതം കുറയുന്നു. ഇന്ന് 125 പേർക്ക്  മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തുടെ എണ്ണം ഉയരുകയും ചെയ്യുന്നു. 243 പേരാണ് 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. 

രാജ്യത്ത് വിവിധയിടങ്ങളിലായി 11  മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 3,60,013ഉം രോഗമുക്തരുടെ എണ്ണം 3,50,792ഉം ആയി. മരണസംഖ്യ 6059 ആയി ഉയർന്നു. കൊവിഡ് ബാധിതരായി ഇനി ബാക്കിയുള്ളത് 3169 പേർ മാത്രമാണ്. അതിൽ 493 പേർ മാത്രമേ ഗുരുതരാവസ്ഥയിലുള്ളൂ. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ  തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.7  ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 46, മക്ക 31, അസീർ 14, മദീന 12, കിഴക്കൻ  പ്രവിശ്യ 9, തബൂക്ക് 4, അൽജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, നജ്റാൻ 2, ഖസീം 1, ഹാഇൽ 1, ജീസാൻ 1.

Follow Us:
Download App:
  • android
  • ios