റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് രോഗികളുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ കാര്യമായ കുറവ്. ബുധനാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 418 പേര്‍ക്ക് മാത്രമാണ്. അതെസമയം നേരത്തെ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരുടെ എണ്ണം 10683 ആയും കുറഞ്ഞു. ഇതില്‍ 993 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതിയുള്ളത്.

24 മണിക്കൂറിനിടെ 612 കൊവിഡ് ബാധിതര്‍ സുഖം പ്രാപിക്കുകയും 29 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിക്കുകയും ചെയ്തു. ആകെ റിപ്പോര്‍ട്ട് ചെയ്ത 334,605 പോസിറ്റീവ് കേസുകളില്‍ 319154 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4768 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണനിരക്ക്. റിയാദ് 4, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 1, മുബറസ് 1, അബൂ അരീഷ് 1, ദമദ് 1, ഖമീസ് മുശൈത്ത് 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 1, തബൂക്ക് 1, ജീസാന്‍ 2, മഹായില്‍ 1, സാംത 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 43. മക്ക 31, റിയാദ് 31, യാംബു 29, ഹുഫൂഫ് 25, മദീന 23, ബല്‍ജുറഷി 21, ദമ്മാം 21, ഖമീസ് മുശൈത്ത് 15, ജീസാന്‍ 15, അബഹ 12, മുബറസ് 11, ഖഫ്ജി 10, അല്ലൈത് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 47,320 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയി.