മസ്‍കത്ത്: ഒമാനില്‍ ഇന്ന് 10 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് മരണസംഖ്യ 502 ആയി. ഇന്ന് 354 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,067 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഇതുവരെ 72,263 പേര്‍ രോഗമുക്തരായിട്ടുണ്ട്. പുതിയ രോഗികളില്‍ 289 പേര്‍ സ്വദേശികളും 62 പേര്‍ പ്രവാസികളുമാണ്.