റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നു. മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ട് തുടങ്ങി. സുഖം പ്രാപിക്കുന്നവരുടെ  എണ്ണം ഉയരുകയും ചെയ്തു. ഇന്ന് 20 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ മരിച്ചവരുടെ എണ്ണം 2,243 ആയി. 

റിയാദ്, ജിദ്ദ, ഹുഫൂഫ്, മുബറസ്, നജ്റാൻ,  തബൂക്ക്, അറാർ എന്നിവിടങ്ങളിലാണ് പുതുതായി മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2,852 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,35,111 ആയി ആകെ  രോഗബാധിതരുടെ എണ്ണം. 2,704 ആളുകൾ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,69,842 ആയി. 63,026 പേർ വിവിധ ആശുപത്രികളിലായി  ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 2,235 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് 258, ജിദ്ദ 235, ഹുഫൂഫ് 203, ദമ്മാം 177,  മുബറസ് 170, ത്വാഇഫ് 131, അബഹ 123, നജ്റാൻ 115, മക്ക 82, ഖമീസ് മുശൈത്ത് 73, മദീന 70, ഖത്വീഫ് 61, ജുബൈൽ 50, ഹാഇൽ 45, ദഹ്റാൻ 40, ഹഫർ അൽബാത്വിൻ  38, സഫ്വ 37, തബൂക്ക് 36, സബ്ത് അൽഅലായ 34, യാംബു 33, ജീസാൻ 32, റാസതനൂറ 29, ബലസ്മർ 26, ബുറൈദ 24, ബീഷ 24, അൽജ-ഫറ 23, സകാക 23,  അൽമജാരിദ 23, ബെയ്ഷ് 23, അൽഖുറ 22, അറാർ 22, അബ്ഖൈഖ് 19, അബൂഅരീഷ് 19, ബൽജുറഷി 18, അൽഖർജ് 18, സുലൈയിൽ 18, വാദി ദവാസിർ 18,  അൽബഷായർ 17, തത്ലീത് 17, ഖോബാർ 17, ഉനൈസ 16, സബ്യ 16, സാംത 15, ശറൂറ 15, സുൽഫി 13, അൽഹർജ 11, അഹദ് റുഫൈദ 11, മിദ്നബ് 10, ഖുലൈസ് 10,  മജ്മഅ 10, അയൂൻ അൽജുവ 9, അൽമദ്ദ 9, ബഖഅ 9, അൽഅയൂൻ 8, ഉമ്മു അൽദൂം 8, ദവാദ്മി 8, ഹുത്ത ബനീ തമീം 8, അൽറസ് 7, അൽമുവയ്യ 7, നാരിയ 7, റഫ്ഹ 7,  റിയാദ് അൽഖബ്റ 6, അൽനമാസ് 6, ബാറഖ് 6, റിജാൽ അൽമ 6, അൽഅയ്ദാബി 6, ഖുബാഷ് 6, തരീഫ് 6, അൽവജ്ഹ് 6, അൽഖുറയാത് 5, തുറൈബാൻ 5, ദഹ്റാൻ  അൽജനൂബ് 5, തനൂമ 5, ഖഫ്ജി 5, അൽമൻദഖ് 4, ഖിൽവ 4, ബുഖൈരിയ 4, തുർബ 4, ഖഹ്മ 4, മഹായിൽ 4, മുലൈജ 4, ദർബ് 4, അഖീഖ് 3, അൽബാഹ 3, തബർജൽ 3,  അൽസഹൻ 3, ഖിയ 3, റനിയ 3, അൽഹായ്ത് 3, അൽഷംലി 3, മൗഖഖ് 3, യദമഅ 3, റ-ഫാഇ അൽജംഷ് 3, താദിഖ് 3, ദുബ 3, മഖ്വ 2, ദൂമത് അൽജൻഡൽ 2, അൽഅയ്സ്  2, മനാഫ അൽഹുദൈദ 2, അൽഖൂസ് 2, അൽബാറക് 2, സറാത് ഉബൈദ 2, അൽഗസല 2, അൽഷനൻ 2, അൽറയ്ത 2, ബദർ അൽജനൂബ് 2, ഹബോന 2,  അൽഉവൈഖല 2, അൽഅസിയ 2, മഹദ് ദഹബ് 1, നബാനിയ 1, നമീറ 1, അൽഖറഇ 1, അൽഖുർമ 1, അൽമഹാനി 1, മൈസാൻ 1, അൽഫർഷ 1, തബാല 1, ഖൈസൂമ 1,  അൽമുവസം 1, അൽഅർദ 1, അൽദായർ 1, അഹദ് അൽമസ്റഅ 1, അദം 1, റാബിഗ് 1, ഹുത്ത സുദൈർ 1, റുവൈദ അൽഅർദ 1, തുമൈർ 1, അൽബദ 1, തൈമ 1,  അൽഹമന 1, ഉംലജ് 1.