റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ദമ്മാമില്‍ മരിച്ചു. മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ കൊടശ്ശേരി മുഹമ്മദ് അഷ്‌റഫ് (51) ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 10ഓടെയാണ് മരിച്ചത്. 22 വര്‍ഷമായി അല്‍ഖോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ന്യുമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ആരിഫ. മക്കള്‍: അഫീഫ, അസ്ല, മുഹമ്മദ് അര്‍ഷാദ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ആനമങ്ങാടിന്റെ നേതൃത്വത്തില്‍ നടക്കുന്നു.