കൊവിഡ് മൂലമുള്ള ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 557,082 ആയി. ആകെ രോഗമുക്തി കേസുകള്‍ 542,115 ആണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (Covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6089 ആയി ഉയര്‍ന്നു. ഇതില്‍ 61 പേരുടെ ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. അതെസമയം ഇന്ന് 846 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 262 പേര്‍ സുഖം പ്രാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മൂലമുള്ള ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 557,082 ആയി. ആകെ രോഗമുക്തി കേസുകള്‍ 542,115 ആണ്. ആകെ മരണസംഖ്യ 8,878 ആയി. ഇന്ന് രാജ്യത്ത് ആകെ 33,310,519 കോവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 50,987,143 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,020,852 എണ്ണം ആദ്യ ഡോസ് ആണ്. 23,187,139 എണ്ണം സെക്കന്‍ഡ് ഡോസും. 1,918,377 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 2,779,152 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 224, ജിദ്ദ 190, മക്ക 147, ഹുഫൂഫ് 49, ദമ്മാം 33, മദീന 30, തായിഫ് 19, ഖോബാര്‍ 13, ദഹ്‌റാന്‍ 9, മുബറസ് 8, റാബിഖ് 7, യാംബു 7, ബുറൈദ 6, മജ്മഅ 5, ജുബൈല്‍ 5, തുവാല്‍ 4, തബൂക്ക് 4, അബഹ 4, ഉനൈസ 4, സഫ്വ 3, മറ്റ് 20 ഇടങ്ങളില്‍ രണ്ടും 31 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍.